എച്ച്. എസ്സ്. പാവുമ്പയുടെ ചരിത്രം
History of High School Pavumba
ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്സ് പാവുമ്പയ്ക്ക് ഉജ്ജ്വല വിജയം.
History of High School Pavumba
സ്ഥാപക മാനേജർ
ശ്രീ പി. ഉണ്ണിക്കൃഷ്ണ പിള്ള
എക്സ് എം. എൽ. എ.
കരുനാഗപ്പള്ളി താലൂക്കിൽ, തഴവ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തിൻ്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം.എൽ.എ ആയിരുന്ന നെടുമ്പ്രത്ത് ശ്രീ പി. ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ (HS Pavumba). അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആരാധ്യനായ ശ്രീ സി. എച്ച്. മുഹമ്മദ് കോയ ഏറെ താൽപര്യം എടുത്താണ് ഈ സ്കൂൾ അനുവദിച്ചത്.
ഈ സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പി. ഉണ്ണികൃഷ്ണപിള്ളയായിരുന്നു. ഈ വിദ്യാലയത്തിൻ്റെ ഏതാണ്ട് അര നൂറ്റാണ്ടു കാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിൻ്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ന് പാവുമ്പ പ്രദേശം തെക്കൻ കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തേക്കാളും വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. ഈ നേട്ടം ഈ നാടിന് നേടിക്കൊടുത്തതിൽ ഈ ഹൈസ്കൂളിനും അതിൻ്റെ പിന്നിൽ പ്രവർത്തിച്ച മഹദ് വ്യക്തികൾക്കും, ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപക ശ്രേഷ്ഠർക്കും ഉള്ള പങ്ക് വിസ്മരിക്കാനാവുന്നതല്ല. വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിൽ കരുനാഗപ്പള്ളിയിലെ മുൻനിര വിദ്യാലയങ്ങളുടെ പട്ടികയിൽ ഇന്ന് പാവുമ്പ ഹൈസ്കൂളും ഇടം നേടിയിരിക്കുന്നു.