HS Pavumba Football Academy
ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്സ് പാവുമ്പയ്ക്ക് ഉജ്ജ്വല വിജയം.
HS Pavumba Football Academy
കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലെ മുൻ പരിശീലകനും മുൻ ദേശീയ ഫുട്ബോൾ താരവുമായ ശ്രീ ശശി സി. സാൻ്റോസിൻ്റെ നേതൃത്വത്തിൽ പാവുമ്പാ ഹൈസ്കൂളിൽ (H S Pavumba) വെച്ച് ശാസ്ത്രീയമായ രീതിയിലുള്ള ഫുട്ബോൾ പരിശീലനം ആരംഭിച്ചിരിക്കുന്നു.
ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള ഒരു പ്രൊഫഷണൽ കോച്ചിന്റെ ശിക്ഷണത്തിൽ ഫുട്ബോൾ ശാസ്ത്രീയമായി പരിശീലിക്കാനുള്ള അസുലഭ അവസരമാണ് ഹൈസ്കൂൾ പാവുമ്പ (High School Pavumba) ഒരുക്കുന്നത്.
ജി.വി. രാജാ സ്പോർട്സ് സ്കൂളിൽ നിന്നും പാസ്സായ, All India Football Federation (AIFF) ലൈസൻസുള്ള കോച്ചുകളുടെ നേതൃത്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ശ്രീ ജ്യോതിഷ് ആർ. നായർ (സ്റ്റാഫ് സെക്രട്ടറി)
ശ്രീ ശശി സി. സാൻ്റോസ് 96458 18188, 94479 30888.
പ്രത്യേകതകൾ
പ്രൊഫഷണൽ കോച്ചുകൾ
പ്രായമനുസരിച്ചുള്ള ഗ്രൂപ്പുകൾ
പരിശീലന മത്സരങ്ങൾ
സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ്
ഗോൾ കീപ്പർ ട്രെയിനിങ്
അവസരങ്ങൾ
ഡിസ്ട്രിക്ട് ലീഗ് ചാമ്പ്യൻഷിപ്പ്
AIFF യൂത്ത് ലീഗ് ചാമ്പ്യൻഷിപ്പ്
സ്കൂൾ ഗെയിംസ്
സുബ്രോതോ മുഖർജി കപ്പ്
റിലയൻസ് കപ്പ് ചാമ്പ്യൻഷിപ്പ്
മറഡോണ കപ്പ് ചാമ്പ്യൻഷിപ്പ്
മറ്റ് ടൂർണമെന്റുകൾ